മേപ്പാടി ചൂരല്‍മല റോഡ് പ്രശ്‌നത്തില്‍ തൊട്ടം ഉടമകളുടെ നിഷേധാത്മക നിലപാടിനെതിരെ എല്‍ജെഡി അനിശ്ചിതകാല നിരാഹാര സമരം തുടരും. എഡിഎമ്മുമായി എല്‍ജെഡി നേതാക്കള്‍ കളക്ട്രേറ്റില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ലോക്താന്ത്രിക് ജനതാദള്‍ പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇന്നു രാവിലെയായിരുന്നു ചര്‍ച്ച.അനിശ്ചിതകാല നിരാഹാര സമരം തുടരാനും സമരം കൂടുതല്‍ ശക്തമാക്കാനും എല്‍ജെഡി തീരുമാനം
സമരം നാല് ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് ചര്‍ച്ച നടത്തിയത്..എച്ച്എംഎല്‍ ഭൂമി റോഡിന് വേണ്ടി വീട്ടു കൊടുക്കുന്നതില്‍ സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പരിഹരിച്ച് ഭൂമി ലഭ്യമാക്കണമെന്നതാണ് ആവശ്യമെന്നും എല്‍ജെഡി നേതാക്കള്‍ വ്യക്തമാക്കി.