കുടുംബ ബഡ്ജറ്റ് താളം തെറ്റിച്ച് പച്ചക്കറികളുടെ വിലയും കുതിച്ചുയരുന്നു. സവാള, തക്കാളി, പയര്‍, മുരിങ്ങ, ക്യാരറ്റ് എന്നീ ഇനങ്ങള്‍ക്കാണ് പ്രധാനമായും വില വര്‍ധിച്ചിരിക്കുന്നത്. ഉല്‍പാദന കേന്ദ്രങ്ങളിലെ മഴയാണ് പച്ചക്കറികള്‍ക്ക് വിലകൂടാന്‍ കാരണമായി കച്ചവടക്കാര്‍ പറയുന്നത്.കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ പത്ത് രൂപമുതല്‍ 30 രൂപവരെയുള്ള വര്‍്ദ്ധനവാണ് പച്ചക്കറികളുടെമേല്‍ ഉണ്ടായിരിക്കുന്നത്.
ഇന്ധന പാചക വിലവര്‍ധനവിന് പിന്നാലെ കുടുംബ ബഡ്ജറ്റ് താളം തെറ്റിച്ച് പ്ച്ചക്കറികളുടെ വിലയും കുതിച്ചുയരുകയാണ്. കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ പത്ത് രൂപമുതല്‍ 30 രൂപവരെയുള്ള വര്‍്ദ്ധനവാണ് പച്ചക്കറികളുടെമേല്‍ ഉണ്ടായിരിക്കുന്നത്. സവാള, തക്കാളി, പയര്‍, ബീന്‍സ്, മുരിങ്ങാക്കായ, ക്യാരറ്റ്, ചെറിയുള്ളി, പച്ചമുളക് എന്നിവയ്ക്കാണ് പ്രധാനമായും വില വര്‍ധിച്ചിരിക്കുന്നത്. സവാളയ്ക്ക് കിലോയ്ക്ക് രണ്ടാഴ്ച മുമ്പ് 25 രൂപയായിരുന്നു. ഇത് ഇന്ന് 46 രൂപയിലെത്തി. തക്കാളിക്ക് 20 രൂപയായിരുന്നത് 50, 60 രൂപയായി ഉയര്‍ന്നു, പയര്‍, ബീന്‍സ് എന്നിവയ്ക്ക് 40ല്‍ നിന്നും 50ലേക്കും മുരിങ്ങക്ക 80 രൂപയായിരുന്നത് 120 രൂപയായുമാണ് വര്‍ധിച്ചിരിക്കുന്നത്. പച്ചമുളകിന് 30ല്‍ നിന്ന് അമ്പതിലേക്ക് വിലഉയര്‍ന്നിട്ടുണ്ട്. ഉല്‍പാദന കേന്ദ്രങ്ങളിലെ മഴയെ തുടര്‍ന്നുള്ള പ്രതിസന്ധിയാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായി വ്യാപാരികള്‍ ചൂണ്ടികാണിക്കുന്നത്. ഇതേ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും വിലകൂടുമെന്നുമാണ് ലഭിക്കുന്ന വിവരം.