വാക്സിന്‍ എടുത്തവരും ഡെല്‍റ്റ വേരിയന്റ് പരത്തുന്നു; പുതിയ പഠനം പുറത്ത്

0

കൊവിഡ് വൈറസ് ലോകത്തെയാകെ ഞെട്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്തൊക്കെയാണെങ്കിലും വാക്സിന്‍ എടുക്കുക എന്നുള്ളതാണ് രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള മികച്ച പരിഹാരം. എന്നാല്‍ ഇപ്പോഴത്തെ പഠനം പറയുന്നത് വാക്സിന്‍ എടുത്തവരിലും തങ്ങളുടെ ചുറ്റുമുള്ളവരിലേക്ക് രോഗം പരത്തുന്നതിനുള്ള സാധ്യതയുണ്ട് എന്നാണ് പറയുന്നത്. വാക്സിന്‍ എടുത്തവരിലും വാക്സിന്‍ എടുക്കാത്തവരിലും ഒരു പോലെയാണ് കൊവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദം പരത്താനുള്ള സാധ്യത ഒരുപോലെയെന്നതാണ് പഠനം. വാക്സിന്‍ എടുത്തവരില്‍ അണുബാധയില്‍ നിന്നുള്ള മോചനം ഉണ്ടെങ്കിലും പലപ്പോഴും വൈറല്‍ ലോഡുള്ളവരെങ്കില്‍ പലപ്പോഴും ഇത് രോഗം പരത്തുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

എന്നാല്‍ കൊവിഡ് മൂര്‍ദ്ധന്യമാകുന്നതിനും മരണം വരെ സംഭവിക്കുന്നതിനുള്ള സാധ്യതകളെ വാക്സിന്‍ തീവ്രത കുറക്കുന്നുണ്ട് എന്നതാണ് സത്യം. എന്നാല്‍ ഇത് രോഗാവസ്ഥയെ കുറക്കുന്നെങ്കിലും മറ്റുള്ളവരിലേക്ക് രോഗം എത്തുന്നതിനുള്ള സാധ്യതയെ കുറക്കുന്നില്ല എന്നുള്ളതാണ് സത്യം. കോവിഡ് വ്യാപനം കുടുംബത്തിലും നമുക്ക് ചുറ്റുമുള്ളവര്‍ക്കും നല്‍കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ അത് വാക്സിന്‍ എടുത്തവരില്‍ പോലും മറ്റുള്ളവര്‍ക്ക് രോഗം നല്‍കുന്നതിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വാക്സിന്‍ എടുത്തു എന്നത് കൊണ്ട് ഒരിക്കലും അലംഭാവം കാണിക്കരുത് എന്നുള്ളതാണ്. ഇത്തരം കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

വാക്സിന്‍ സ്വീകരിച്ചവരാണെങ്കില്‍ പോലും കൃത്യമായി എല്ലാ വിധത്തിലുള്ള പ്രതിരോധ മുറകളും സ്വീകരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യണം എന്നുള്ളതാണ് ആദ്യത്തെ കാര്യം. അതുകൊണ്ട് തന്നെ കൃത്യമായ കാര്യങ്ങള്‍ എല്ലാം തന്നെ മുന്നോട്ട് കൊണ്ട് പോവുന്നതിന് വാക്സിന്‍ എടുത്തവരും വാക്സിന്‍ എടുക്കാത്തവരും ശ്രദ്ധിക്കണം.

ഒരു കുടുംബത്തില്‍ എല്ലാവരും വാക്സിന്‍ എഠുത്തവരാണ് എന്ന് ഉറപ്പാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ആഘോഷങ്ങളും ഉത്സവങ്ങളും കൂടുതല്‍ ഉള്ളത് കൊണ്ട് തന്നെ ശ്രദ്ധിച്ച് വേണം പുറത്ത് പോവുമ്പോള്‍ മറ്റുള്ളവരുമായി ഇടപെടുന്നതിന്. കുടുംബത്തിലെ എല്ലാവരും വാക്സിന്‍ എടുത്തെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം കാര്യങ്ങള്‍ ചെയ്യുക. 2020 സെപ്റ്റംബറിനും 2021 സെപ്റ്റംബറിനും ഇടയില്‍ 621 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിയത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവേണ്ടത് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!