മാനന്തവാടി ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു
രണ്ട് ദിവസങ്ങളിലായി ആറാട്ടുതറ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടന്നു വന്ന മാനന്തവാടി ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു. ഹയര്‍ സെക്കണ്ടറി ഹൈസ്‌കൂള്‍ വിഭാഗം ശാസ്ത്രമേള, ഹയര്‍ സെക്കണ്ടറി വിഭാഗം സാമൂഹ്യാശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ഗണിത ശാസ്ത്രമേള, ഐ.ടി മേള എന്നിവയില്‍ ദ്വാരക സേക്രട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സാമൂഹ്യ ശാസ്ത്രമേള, ഐ.ടി മേള എന്നിവയില്‍ കല്ലോടി സെന്റ് ജോസഫ് എച്ച്.എസ് .എസും പ്രവൃത്തി പരിചയമേള, ഗണിത ശാസ്ത്രമേള എന്നിവയില്‍ കണിയാരം ഫാദര്‍ ജി.കെ.എം എച്ച്.എസും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉപജില്ലയിലെ 25 ഹൈസ്‌ക്കൂളുകളില്‍ നിന്നും 16 ഹയര്‍ സെക്കണ്ടറി സ്‌ക്കൂളുകളില്‍ നിന്നുമായി 1250 വിദ്യാര്‍ത്ഥികളാണ് മേളയില്‍ പങ്കെടുത്തത്.