ഹൈക്കോടതി ഉത്തരവിട്ടു വീടുകള്‍ പൊളിച്ചുതുടങ്ങി

0

 

ദേശീയപാതയില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ കുട്ടിരായിന്‍ പാലത്തിന് സമീപത്തെ വീടുകള്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പൊളിച്ചു നീക്കുന്നു.ഹൈക്കോടതിയില്‍ നിന്നും വീടുകള്‍ പൊളിച്ച് നീക്കണമെന്ന ഉത്തരവ് ജില്ലാ നേതൃത്വത്തിന് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.നിലവില്‍ 14 വീടുകളാണ് പൊളിച്ച് നീക്കുന്നത്.വീട് ഒഴിയുന്നതോടെ കയറിത്താമസിക്കാന്‍ മറ്റൊരു വീടില്ലാത്ത കുടുംബങ്ങള്‍ക്ക് ബദല്‍ സംവിധാനം ആകുന്നത് വരെ സാവകാശം നല്‍കിയിട്ടുണ്ട്.

ദേശീയപാതയില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ കുട്ടിരായിന്‍ പാലത്തിന് സമീപത്തെ വീടുകള്‍ പൊളിച്ചുതുടങ്ങി. ദേശീയപാത പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് വീടുകള്‍ പൊളിക്കുന്നത്.ഹൈക്കോടതിയില്‍ നിന്നും വീടുകള്‍ പൊളിച്ച് നീക്കണമെന്ന ഉത്തരവ് ജില്ലാ നേതൃത്വത്തിന് നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് രൂക്ഷമായി നിയന്ത്രണങ്ങള്‍ കടുപ്പിച്ച സാഹചര്യത്തെത്തുടര്‍ന്ന് ഉത്തരവ് നടപ്പാക്കുന്നത് വൈകുകയായിരുന്നു. നിലവില്‍ 14 വീടുകളാണ് പൊളിച്ച് നീക്കുന്നത്.വീട് ഒഴിയുന്നതോടെ കയറിത്താമസിക്കാന്‍ മറ്റൊരു വീടില്ലാത്ത കുടുംബങ്ങള്‍ക്ക് ബഥല്‍ സംവിദാനം ആകുന്നത് വരെ സാവകാശം നല്‍കിയിട്ടുണ്ട്.ഉത്തരവിനിടയിലും ഗ്രാമ പഞ്ചായത്ത് അനുവദിച്ച വീട്ടിലേക്ക് മാറാതെ കഴിയുന്നവരും, നിലവില്‍ താമസിച്ചിരുന്ന പുറമ്പോക്കിലെ വീട് വാടകക്ക് നല്‍കിയും വീട് പൊളിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് സ്വകാര്യ വ്യക്തിയുടെ പരാതിയിന്‍മേല്‍ വീണ്ടും കോടതിയുടെ ഇടപെടലുണ്ടായത്.വരും ദിവസങ്ങളില്‍ വീടുകള്‍ പൊളിക്കുന്നത് തുടരുമെന്നാണ് അധികൃതര്‍ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!