ജില്ലാ ലോട്ടറി തൊഴിലാളി ക്ഷേമ സഹകരണ സംഘത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്

0

 

സുല്‍ത്താന്‍ ബത്തേരിയിലെ ജില്ലാ ലോട്ടറി തൊഴിലാളി ക്ഷേമ സഹകരണ സംഘത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി.കണക്കുകളില്‍ ക്രമകേട് നടത്തി സംഘം സെക്രട്ടറി തട്ടിയെടുത്തത് 23 ലക്ഷത്തോളം രൂപ. സംഭവത്തില്‍ ജോയിന്റ് റജിസ്ട്രാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു മാസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം നടന്നില്ലന്നും ആക്ഷേപം.സംഘം സെക്രട്ടറി പി വി അജിത്താണ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്. സംഘം മൊത്തമായി ലോട്ടറി വാങ്ങി സ്വകാര്യ ഏജന്‍സികള്‍ക്ക് കണക്കില്‍ ചേര്‍ക്കാതെ മറിച്ച് വിറ്റതായും ലോട്ടറി കമ്മീഷനായി സംഘത്തിന് ലഭിച്ച ശരിയായ തുകയില്‍ ക്രമകേട് നടത്തിയതായും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ ലോട്ടറി തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ 2288589 രൂപയുടെ ക്രമകേടാണ് കണ്ടെത്തിയത്.സംഭവത്തില്‍ കുറ്റക്കാരനെന്ന് പ്രഥമദൃഷ്ട്യ കണ്ടെത്തിയ സംഘം സെക്രട്ടറി പി.വി. അജിത്തിനെ ഭരണസമിതി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ തിരിമറിയുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് നിയമം 65 പ്രകാരം ആഗസ്റ്റില്‍ തന്നെ അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവായെങ്കിലും. മാസങ്ങളായിട്ടും അന്വേഷണ നടപടികള്‍ ഒന്നും മുന്നോട്ട് പോയിട്ടില്ല. സഹകരണ സംഘത്തിലെ സെക്രട്ടറിയെ ബലിയാടാക്കി തട്ടിപ്പില്‍ പങ്കാളികളായവര്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍ ജയപ്രകാശ് പ്രസിഡണ്ടായ സംഘത്തിലാണ് ലക്ഷങ്ങളുടെ തിരിമറി നടന്നിട്ടുള്ളത്.വരും ദിവസങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചയാകുമെന്നതില്‍ സംശയമില്ല.

Leave A Reply

Your email address will not be published.

error: Content is protected !!