ഐപിഎൽ 2021: ബാംഗ്ലൂരിനെ മലര്‍ത്തിയടിച്ച് കൊൽക്കത്തക്ക് തകര്‍പ്പന്‍ ജയം
ദുബായ്: ആവേശകരമായ എലിമിനേറ്റർ പോരാട്ടത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ 4 വിക്കറ്റിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്വാളിഫയറിൽ കടന്നു. നിശ്ചിത 20 ഓവറിൽ ബാംഗ്ലൂർ ഉയർത്തിയ 139 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്ത രണ്ടു പന്തുകൾ ശേഷിക്കെ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ഈ വിജയത്തോടെ കൊൽക്കത്ത രണ്ടാം ക്വാളിഫയർ ഡൽഹി ക്യാപിറ്റൽസുമായി ഏറ്റുമുട്ടും. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടൂർണ്ണമെന്റിൽ നിന്നും പുറത്തായി. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മികച്ച പ്രകടനം പുറത്തെടുത്ത ഓൾറൗണ്ടർ സുനിൽ നരെയ്നാണ് കൊൽക്കത്തയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. സ്കോർ: ബാംഗ്ലൂർ 20 ഓവറിൽ 7 ന് 138, കൊൽക്കത്ത 19.4 ഓവറിൽ 6 ന് 139.
നാളെ നടക്കുന്ന പ്ലേ ഓഫ് മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. രാത്രി 7.30നാണ് മത്സരം നാളത്തെ മത്സരത്തിലെ വിജയികൾ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സുമായി ഏറ്റുമുട്ടും.