പ്രതിഷേധം സംഘടിപ്പിച്ചു
അസം വെടിവെപ്പ്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലയില്‍ നാലിടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കല്‍പ്പറ്റ നാലാം മൈല്‍, മാനന്തവാടി, വെള്ളമുണ്ട എന്നിവിടങ്ങളിലുമാണ് പ്രതിഷേധ പ്രകടനങ്ങളും കോര്‍ണര്‍ യോഗങ്ങളും സംഘടിപ്പിച്ചത്. ജില്ലാ ഡിവിഷന്‍ നേതാക്കള്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി. മനുഷ്യത്വരഹിതമായ കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുക, നരനായാട്ട് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, ഇരകളെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. വിവിധ കേന്ദ്രങ്ങളില്‍ ജില്ലാ സെക്രട്ടറി എസ്.മുനീര്‍, ജില്ലാ കമ്മറ്റിയംഗം കെ.എം.മുഹമ്മദ് ആസിഫ്, സവാദ് വി എന്നിവര്‍ സംസാരിച്ചു മാനന്തവാടിയില്‍ നടന്ന പരിപാടിക് ഡിവിഷന്‍ പ്രസിഡന്റ് എം.റ്റി ഷെജീര്‍ , സെക്രട്ടറി സകരിയ തലപ്പുഴ
ജലീല്‍, സലീം കബീര്‍ ഫിറോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി