വ്യാജലോട്ടറി വിവാദത്തിന് പിന്നാലെ വ്യാജ ഫെയ്‌സ് ബുക്ക് പോസ്റ്റ്

0

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖിന്റെ പേരിലാണ് സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം നടക്കുന്നത്. സുഹൃത്തിനാല്‍ ചതിക്കപ്പെട്ട സഖാവ് സെയ്തലവിയുടെ കുടുംബത്തെ യുവജനങ്ങള്‍ ഏറ്റെടുക്കും. കുടുംബത്തിന് ഒരു കോടി രൂപ സമാഹരിച്ച് നല്‍കാന്‍ കേരള ഡിവൈഎഫ്ഐ തീരുമാനിച്ചു എന്നാണ് റഫീഖിന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത. ഇതിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍യിട്ടുണ്ട്.

ഇന്നലെയാണ് ഓണം ബമ്പര്‍ ഒന്നാം സമ്മാനത്തെച്ചൊല്ലി ചര്‍ച്ചകളും തെറ്റിദ്ധാരണങ്ങളും നടന്നത്. ഭാഗ്യശാലിക്കായുള്ള അന്വേഷണം തുടരുന്നതിനിടെയാണ് പ്രവാസിയായ വയനാട് സ്വദേശി സെയ്തലവി തനിക്കാണ് ഒന്നാം സമ്മാനം അടിച്ചതെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. പാലക്കാട് കച്ചവടം നടത്തുന്ന കോഴിക്കോട് സ്വദേശിയായ സുഹൃത്തുവഴിയാണ് ടിക്കറ്റ് എടുത്തത്.അദ്ദേഹത്തിന് ഗൂഗിള്‍ പേയിലൂടെ പണം നല്‍കിയെന്നുമായിരുന്നു സെയ്തലവിയുടെ വിശദീകരണം. എന്നാല്‍ ഈ വാദങ്ങള്‍ക്ക് മണിക്കൂറുകള്‍ മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളൂ. മരട് സ്വദേശിയായ ഓട്ടോഡ്രൈവര്‍ പി ആര്‍ ജയപാലന്‍ ടിക്കറ്റ് സഹിതം കാനറ ബാങ്കിലെത്തിയതോടെയാണ് യാഥാര്‍ത്ഥ്യം പുറത്തുവന്നത്. മീനാക്ഷി ലോട്ടറീസിന്റെ തൃപ്പൂണിത്തുറ ശാഖയില്‍നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാംസമ്മാനമെന്ന് ഞായറാഴ്ച തന്നെ ഉറപ്പിച്ചിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!