ബത്തേരി ഫെയര്‍ലാന്റ് സീകുന്ന് പ്രദേശത്തെ ഭൂമിക്ക് പട്ടയം അനുവദിക്കാന്‍ ലാന്റ് അസൈന്റ്മെന്റ്കമ്മറ്റി അനുമതി നല്‍കുകയും സര്‍ക്കാര്‍ ഉത്തരാവുകയും ചെയ്തിട്ടും പട്ടയം അനുവദിക്കാത്തത് അംഗീകരിക്കാന്‍ കഴിയില്ലന്ന് എംഎല്‍എ ഐ സി ബാലകൃഷ്ണന്‍.ചിലര്‍ പരാതി നല്‍കിയെന്നതിന്റെ പേരില്‍ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാത്തത് അംഗീകരിക്കാനാവില്ലന്നും ഈ സാഹചര്യത്തില്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറകണമെന്നും എംഎല്‍എ പറഞ്ഞു. ബത്തേരിയില്‍ പട്ടയ വിതരണമേള ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.