വയനാട് ജില്ലാ കളക്ടറായി എ. ഗീത ചുമതലയേറ്റു.2014 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥയാണ്.സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ പദവിയിലിരിക്കെയാണ് പുതിയ നിയമനം.പാലക്കാട് ചിറ്റൂര്‍ സ്വദേശിനിയാണ്.വയനാട് ജില്ലയില്‍ കളക്ടറാവാന്‍ സാധിച്ചതില്‍ അഭിമാനം ഉണ്ടെന്നന്നും തന്റെ മുന്നില്‍ വരുന്ന ഓരോ ഫയലും ഓരോ ജീവിതങ്ങളാണെന്നും കളക്ടര്‍ പറഞ്ഞു.
വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച എ ഗീത ലോ സെക്രട്ടറിയേറ്റില്‍ ലീഗല്‍ അസിസ്റ്റന്റ്,കേരള ജനറല്‍ സര്‍വീസസില്‍ ഡിവിഷണല്‍ അക്കൗണ്ടന്റ്, കൊല്ലം ജില്ലയില്‍ ഡെപ്യൂട്ടി കലക്ടര്‍,ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും കളക്ടര്‍ വ്യക്തമാക്കി.