കടുവാ നിരീക്ഷണത്തിന് സ്ഥാപിച്ച ക്യാമറകള്‍ മോഷണം പോയി

0

നോര്‍ത്ത് വയനാട് ഡിവിഷന്‍ മാനന്തവാടി റെയ്ഞ്ച് മക്കിയാട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കൊളിപ്പാട് വനഭാഗത്ത് ടൈഗര്‍ സെന്‍സസുമായി ബന്ധപ്പെട്ട് സ്ഥാപിച്ച രണ്ട് ക്യാമറകള്‍ മോഷണം പോയതായി പരാതി.പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ നിന്നും എത്തിച്ച ക്യാമറട്രാപ്പുകള്‍ ശനിയാഴ്ചയായിരുന്നു ഈ ഭാഗങ്ങളില്‍ സ്ഥാപിച്ചത്. ഇന്നലെയാണ് ഇവനഷ്ടപ്പെട്ടതായി വനം വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടത്. 55,000 രൂപ വിലയുള്ള രണ്ട് ക്യാമറകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് തൊണ്ടര്‍നാട് പോലീസും വനം വകുപ്പും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!