ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും പിന്‍വലിച്ചു
കൊവിഡ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും പിന്‍വലിച്ചു. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വിവരം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെയായിരുന്നു കര്‍ഫ്യൂ.ജനസംഖ്യയുടെ 70 ശതമാനം ആളുകളും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനാല്‍ ഇനി കര്‍ഫ്യൂവും ലോക്ക്ഡൗണും ഏര്‍പ്പെടുത്തേണ്ടതില്ലെന്നായിരുന്നു നിര്‍ദ്ദേശമുയര്‍ന്നത്. ഓണത്തിനു ശേഷം ഭയപ്പെട്ട രീതിയില്‍ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതും തീരുമാനത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.