അഞ്ച് ജില്ലകളില്‍ കോണ്‍ഗ്രസ് ഡി.സി.സി. അധ്യക്ഷന്മാര്‍ ചുമതലയേല്‍ക്കും

0

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഇന്ന് ഡി.സി.സി. അധ്യക്ഷന്മാര്‍ ചുമതലയേല്‍ക്കും. പി.കെ. ഫൈസല്‍ കാസര്‍ഗോഡ് ഡി.സി.സി. അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനാണ് മുഖ്യാതിഥി. കൂടാതെ, കണ്ണൂര്‍ ഡി.സി.സി. അധ്യക്ഷനായി മാര്‍ട്ടിന്‍ ജോര്‍ജ് ചുമതല ഏല്‍ക്കുന്ന ചടങ്ങിലും കെ. സുധാകരന്‍ തന്റെ സാന്നിധ്യമറിയിക്കും. തൃശൂര്‍ ഡി.സി.സി. പ്രസിഡന്റായി ജോസ് വെള്ളൂര്‍ ചുമതല ഏല്‍ക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പങ്കെടുക്കും. എറണാകുളത്ത് മുഹമ്മദ് ഷിയാസ് ചുമതല ഏല്‍ക്കുന്ന ചടങ്ങിലും പ്രതിപക്ഷ നേതാവ് പങ്കെടുക്കും.
എന്‍.ഡി. അപ്പച്ചനാണ് വയനാട് ഡി.സി.സി. അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. ഇത് രണ്ടാം തവണയാണ് എന്‍ഡി അപ്പച്ചന്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ അമരത്ത് എത്തുന്നത്. ഇത്തവണ രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് എന്‍.ഡി. അപ്പച്ചന്‍ വീണ്ടും കോണ്‍ഗ്രസ് കമ്മിറ്റിയുടെ അമരത്തേക്ക് എത്തുന്നത്. അദ്ദേഹത്തിന്റെ ചുമതല ഏല്‍ക്കല്‍ ചടങ്ങില്‍ കെ.പി.സി.സി പ്രതിനിധിയായി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എംഎല്‍എ പങ്കെടുക്കും.
കഴിഞ്ഞ ദിവസം, ആറ് ജില്ലകളില്‍ പുതിയ ഡിസിസി പ്രസിഡന്റുമാര്‍ ചുമതലയേറ്റിരുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് പുതിയ അധ്യക്ഷന്മാര്‍ ചുമതലയേറ്റത്.

Leave A Reply

Your email address will not be published.

error: Content is protected !!