കാട്ടാനശല്യം രൂക്ഷം ജനകീയ കര്‍മ്മ സമിതി റോഡ് ഉപരോധിച്ചു

0

മേപ്പാടി പഞ്ചായത്തിലെ ചുളിക്ക, താഞ്ഞിലോട് പ്രദേശങ്ങളില്‍ രൂക്ഷമായിരിക്കുന്ന കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് താഞ്ഞിലോട് ജനകീയ കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. താഞ്ഞിലോട് ജംങ്ഷനില്‍ നടന്ന സമരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പ്രശ്‌ന പരിഹാരത്തെക്കുറിച്ച് വനം വകുപ്പധികൃതരുടെ ഉറപ്പ് ലഭിക്കുന്നതു വരെ സമരം തുടരുമെന്ന നിലപാടിലാണ് കര്‍മ്മസമിതി.പ്രദേശത്തെ ജനപ്രതിനിധികള്‍, രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു.വിനോദ സഞ്ചാരികളുടെതടക്കം നിരവധി വാഹനങ്ങളും യാത്രക്കാരും മേപ്പാടി – ചൂരല്‍മല റോഡ് ഉപരോധത്തില്‍ കുടുങ്ങി.പ്രശ്‌നത്തിന് ഉടന്‍ പരിഹാരമുണ്ടാക്കുമെന്ന ഉറപ്പിന്‍മേല്‍ രണ്ടര മണിക്കൂര്‍ നീണ്ട ഉപരോധം കര്‍മ്മസമിതി അവസാനിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!