കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ടൗണിലും എല്ലാ വാര്‍ഡുകളിലും പലചരക്ക്,പച്ചക്കറി, മത്സ്യം, മാംസം, ബേക്കറി, ഹോട്ടല്‍ തുടങ്ങി ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ വൈകിട്ട് 4 മണി വരെ നിജപ്പെടുത്തി.അതോടൊപ്പം ഗ്രാമപഞ്ചായത്ത് പരിധിയിലെ ചായക്കടകളിലും ഹോട്ടലുകളിലും പാഴ്സല്‍ സര്‍വ്വീസുകള്‍ മാത്രമെ അനുവദിക്കുകയുള്ളൂ.
ആളുകള്‍ക്ക് ഡിസ്പോസിബിള്‍ ഗ്ളാസുകളിലുള്‍പ്പടെ ചായ വിതരണം നടത്താന്‍ പാടില്ല.അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങള്‍,ബേക്കറികള്‍ എന്നിവ കൂട്ടമായി തുറക്കാതെ റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് ഇനി പ്രവര്‍ത്തിപ്പിക്കേണ്ടത്. ഗ്രാമപ്രദേശങ്ങളില്‍ പലചരക്ക്,പച്ചക്കറി,ബേക്കറി എന്നിവയുടെ ഒരു സ്ഥാപനം മാത്രമേ തുറന്നു പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ വരും ദിവസങ്ങളില്‍ നടപ്പിലാക്കാനാണ് സര്‍വ്വകക്ഷി യോഗം തീരുമാനിച്ചിരിക്കുന്നത്.