വില്‍പ്പനക്കായി സൂക്ഷിച്ച 36 ലിറ്റര്‍ മദ്യം പിടികൂടി
കാര്യമ്പാടി കണ്ണാശുപത്രിക്ക് സമീപം പുതൂര്‍ വിളക്കുമൂല വി.വി വിനീഷിനെയാണ് ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 2 പ്ലാസ്റ്റിക് ചാക്കുകളില്‍ 72 കുപ്പികളിലായി വീടിനുള്ളില്‍ 36 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കണ്ടെടുത്തു.ഇയാള്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്തു.ഇതിനുമുന്‍പും സമാനമായ കേസില്‍ പിടിയിലായ വിനീഷിനെതിരെ വീണ്ടും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്.എക്‌സൈസ് സംഘത്തില്‍ പി.ഒമാരായ ജി.അനില്‍കുമാര്‍,ശിവന്‍,സി.ഇ.ഒ മാരായ മാനുവല്‍ ജിംസണ്‍,ജിതിന്‍.പി.പി എന്നിവരുമുണ്ടായിരുന്നു.