ഗാന്ധി പ്രതിമയുടെ അനാച്ചാദനം രാഹുല്‍ ഗാന്ധി നിര്‍വ്വഹിക്കും
പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച മാനന്തവാടി ഗാന്ധി പാര്‍ക്കിലെ ഗാന്ധി പ്രതിമയുടെ അനാച്ചാദനം ഈ മാസം 16 ന് വയനാട് എം പി രാഹുല്‍ ഗാന്ധി നിര്‍വ്വഹിക്കുമെന്ന് നഗരസഭ ഭരണ സമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌ന വല്ലിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മാനന്തവാടി എം എല്‍ എ ഒ ആര്‍ കേളു മുഖ്യാതിഥിയാകും. വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികള്‍, സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംബന്ധിക്കും.ജനകീയാസൂത്രണത്തിന്റ് ഭാഗമായുള്ള ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന വിപുലമായ പരിപാടികളുടെ ഉദ്ഘാടനവും ചടങ്ങിനോടനുബന്ധിച്ച് നടക്കും.വാര്‍ത്ത സമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പി വി എസ് മുസ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി വി ജോര്‍ജ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജേക്കബ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംബന്ധിച്ചു.