ബത്തേരി:മുട്ടില്‍ മരംമുറി അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ വീണ്ടും റിമാന്റ് ചെയ്തു. മരം മുറി നടന്ന സ്ഥലങ്ങളിലും പ്രതികളുടെ വീട്ടിലെത്തിയും തെളിവെടുപ്പ് നടത്തി.മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുമായുള്ള തെളിവെടുപ്പ് ഇന്നലെ പൂര്‍ത്തിയായി.ചൊവ്വാഴ്ചയാണ് ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 4 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്.
കേസില്‍ റിമാന്റിലായിരുന്ന മുഖ്യപ്രതികളും സഹോദരന്മാരുമായ മുട്ടില്‍ വാഴവറ്റ മൂങ്ങനാനിയില്‍ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരെയാണ് ബത്തേരി ഡി വൈ എസ് പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയത്.പ്രതികളെ ചോദ്യം ചെയ്യുകയും മരം മുറി നടന്ന വാഴവറ്റയിലെ സ്ഥലങ്ങളിലും ഇവരുടെ വീട്ടിലെത്തിച്ചും തെളിവെടുത്തു. മരം മുറിയുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കസ്റ്റഡി കാലാവധി കഴിയുകയും തെളിവെടുപ്പ് പൂര്‍ത്തിയാകുകയും ചെയ്തതോടെ ഇവരെ കോടതിയില്‍ ഹാജരാക്കി വീണ്ടും റിമാന്റ് ചെയ്തു