നാട്ടുകാര്‍ വനപാലകരെ തടഞ്ഞ് പ്രതിക്ഷേധിച്ചു.
രൂക്ഷമായ വന്യമൃഗശല്യം,തിരുനെല്ലി പഞ്ചായത്തിലെ പാല്‍ വെളിച്ചത്ത് നാട്ടുകാര്‍ വനപാലകരെ തടഞ്ഞ് പ്രതിക്ഷേധിച്ചു.കഴിഞ്ഞ ഒരു മാസത്തിലെറെയായ് പ്രദേശത്ത് കാട്ടാനശല്യമുണ്ടായിട്ടും തോല്‍പ്പെട്ടി വന്യജിവി സങ്കേതവും ബേഗൂര്‍ റെയ്ഞ്ചും തമ്മില്‍ കാവല്‍ ഏര്‍പ്പെടുത്തുന്നതിലും നഷ്ടപരിഹാരം നല്‍കുന്നതിലുമുള്ള തര്‍ക്കം മൂലം പ്രദേശവാസികള്‍ക്കുള്ള സംരക്ഷണവും, നഷ്ടപരിഹാരവും നഷ്ടപ്പെടുന്നതിനാല്‍ തര്‍ക്കം അവസാനിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെടണമെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം ഉറപ്പു നല്‍കുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.