കോട്ടത്തറ വില്ലേജ് ഓഫീസ് പരിധിയില്‍ വരുന്ന വെണ്ണിയോട് ഭാഗത്തുള്ള മരംമുറിയാണ് നാട്ടുകാര്‍ തടഞ്ഞത്.മലയുടെ താഴേ ഭാഗത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഭീഷണിയാകുന്ന രീതിയിലുള്ള മരം മുറി പ്രദേശവാസികള്‍ മലമുകളിലെത്തി തടയുകയായിരുന്നു.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മരംമുറി നിര്‍ത്തിവെക്കുമെന്ന വില്ലേജ് ഓഫീസറുടെ ഉറപ്പിന്‍മേല്‍ നാട്ടുകാര്‍ പിന്‍മാറി.ഈ ഭാഗങ്ങളില്‍ വ്യാപകമായി മരം മുറി നടക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ഇരു പ്രളയങ്ങളും നേരിട്ട് ബാധിച്ച ധാരാളം കുടുബങ്ങളാണ് മലയുടെ താഴവാരത്തിലുള്ളത് അത് കൊണ്ട് തന്നെ ഇപ്പോഴത്തെ മരം മുറി ഇവരെ വളരെയധികം ബാധിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.കഴിഞ്ഞ തവണ ഉരുള്‍പൊട്ടലുണ്ടായ കള്ളാംതോട് ഭാഗത്തിന്റെ സമീപത്തു തന്നെയാണ് ഇപ്പോഴുള്ള മരംമുറി നടക്കുന്നത്.