കല്‍പ്പറ്റ പെരുംതട്ടയിലെ വാഹന പരിശോധനയില്‍ സ്‌കൂട്ടറില്‍ കടത്തിയ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.
പെരുന്തട്ട സ്വദേശി സിബി (20)ആണ് പിടിയിയാത്. ഇയാളുടെ പക്കല്‍ നിന്നും KL 01.CG 8616 നമ്പര്‍ സ്‌കൂട്ടറില്‍ കസ്റ്റഡിയിലെടുത്തു.സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന മറ്റു രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. ജില്ലാ പോലീസ് മേധാവി അര്‍വിന്ദ് സുകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നട്ടത്തിയ പരിശേധനയിലാണ് നടപടി.
ജില്ലാ നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി വി രജികുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും, കല്‍പ്പറ്റ സബ് ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീനും സംഘവും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പെരുംതട്ട സിബി കുര്യാകോസിനെ രണ്ട് കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.