വയനാട് ചുരം റോപ് വേ:ടി.സിദ്ധിഖ് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു.

0

ടൂറിസം വികസനത്തിന് അനന്തസാധ്യതകള്‍ക്ക് വഴി തുറക്കുന്ന ചുരം റോപ് വേ പദ്ധതിയുടെ സ്ഥലം കല്‍പ്പറ്റ എംഎല്‍എ അഡ്വ.ടിസിദ്ധിഖും ഫോറസ്റ്റ് ഉദ്യോഗസ്ഥരും വയനാട് ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഭാരവാഹികളും ചേര്‍ന്ന് സന്ദര്‍ശിച്ചു.ലക്കിടിയില്‍ നിന്നും-അടിവാരം വരെയാണ് നിര്‍ദ്ദിഷ്ട റോപ് വേ പദ്ധതി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസം കോഴിക്കോട് മലബാര്‍ പാലസ് ഹോട്ടലില്‍ ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട്,വയനാട് ജില്ലകളിലെ ഡിഎഫ്ഒമാര്‍ ഉള്‍പ്പെടെയുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഭാരവാഹികളും എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘത്തിന്റെ സന്ദര്‍ശനം.കല്‍പ്പറ്റ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ജെ ജോസ്,സെക്ഷന്‍ ഫോറസ്റ്റ് ഒഫീസര്‍ ചന്ദ്രന്‍.കെ,വൈത്തിരി ഗ്രാമ പഞ്ചായത്തംഗം ജ്യോതിഷ് കുമാര്‍,വെസ്റ്റേണ്‍ ഗാട്ട്‌സ് ഡവലപ്പ്‌മെന്റ് ലിമിറ്റഡ് ചെയര്‍മാന്‍ ഡോ:ഇ.പി മോഹന്‍ദാസ്,എംഡി ജോണി പാറ്റാനി,മോഹനന്‍ ചന്ദ്രഗിരി,ജോസ് കപ്യാരുമല,പിആര്‍ഒ മില്‍ട്ടന്‍ ഫ്രാന്‍സിസ്,ജോര്‍ജ് അഞ്ജലി,വീരേന്ദ്രകുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!