ഓണ്‍ലൈന്‍ സ്ഥലമാറ്റ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ചു
റവന്യൂ വകുപ്പിലെ അശാസ്ത്രീയമായ ഓണ്‍ലൈന്‍ സ്ഥലമാറ്റ നടപടികള്‍ക്കെതിരെ കേരള എന്‍.ജി.ഒ. അസോസിയേഷന് മാനന്തവാടി ബ്രാഞ്ച് കമ്മറ്റി പ്രതിഷേധിച്ചു.എന്‍.ജി.ഒ. അസോസിയേഷന് ജില്ലാ ട്രഷറര്‍ കെ.ടി .ഷാജി ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡണ്ട് എന്‍.വി.അഗസ്റ്റ്യന്‍ അധ്യക്ഷതനായി.സംസ്ഥാന കമ്മറ്റിയംഗം എന്‍.ജെ .ഷിബു,ബ്രാഞ്ച് ട്രഷറര്‍ സിനീഷ് ജോസഫ്, അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ നേത്വത്വം നല്കി.ജീവനക്കാരുടെ നിലവിലുള്ള സീനിയോരിറ്റി അട്ടിമറിക്കുന്നതും,ഡി ആര് ബി ജില്ലയില്‍ സ്ഥലം മാറ്റം ലഭിക്കുന്ന സമ്പ്രദായം തകിടം മറിക്കുന്നതുമാണ് ഓണ്‍ലൈന്‍ സ്ഥലം മാറ്റ നയങ്ങളെന്ന് കമ്മറ്റി കുറ്റപ്പെടുത്തി.ജീവനക്കാരുടെ മനോവീര്യം തകര്‍ക്കുന്ന ഇത്തരം നടപടികള്‍ പുനഃപരിശോധിക്കണമെന്ന് അസോസിയേഷന് ആവശ്യപ്പെട്ടു