ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയില്‍

0

വര്‍ഷങ്ങള്‍ പഴക്കമുള്ള പനമരം വലിയ പാലത്തിനു സമീപത്ത് സ്ഥിതി ചെയ്യുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കുന്നില്ലെന്ന് പരാതി.പ്രധാന സ്ലാബിന്റെ ഒരു ഭാഗം കമ്പി ദ്രവിച്ച് കോണ്‍ക്രീറ്റ് അടര്‍ന്ന് കഷ്ണങ്ങളായി വീഴാന്‍ തുടങ്ങിട്ടുണ്ട്.അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

സ്ലാബിന്റെ മുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നുണ്ട്.ഇത് ചോര്‍ച്ച വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്, പനമരത്തിന്റെ ആദ്യകാല ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ഇത്. മാനന്തവാടിയില്‍ നിന്നും നടവയല്‍ കേണിച്ചിറ വഴി ബത്തേരിയിലേക്കും പനമരം പുഞ്ചവയല്‍ പുല്പള്ളിയിലേക്കും പോകുന്ന യാത്രക്കാരുടെ പ്രധാന ഇരിപ്പിട കേന്ദ്രമാണ്. ഏത് സമയവും പ്രധാന സ്ലാബ് അടര്‍ന്ന് വീഴാന്‍ സാധ്യതയെറയാണ്. ഇങ്ങനെ സംഭവിച്ചാല്‍ ഇത് വന്‍ ദുരന്തത്തിന് കാരണമാകാന്‍ സാധ്യതയെറെയാണ് .അതുകൊണ്ട് തന്നെ ഉടനടി പനമരം പഞ്ചായത്ത് അധികൃതര്‍ പരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!