നിയമം ലംഘിച്ച് മരം മുറി വനം വകുപ്പ് കേസെടുത്തു
വനാവകാശ നിയമം ലംഘിച്ച് മരം മുറിച്ചതിന് തലപ്പുഴ എസ് വളവ് ഗോദാവരി കോളനിയിലെ കൃഷ്ണനും മരം മുറിച്ച അനിക്കുമെതിരെ വനം വകുപ്പ് കേസെടുത്തു.മരം മുറിക്കു പിന്നില്‍ മരം മാഫിയയെന്നും ആക്ഷേപമുണ്ട്.
എസ് വളവ് ഗോദാവരി സമരഭൂമിയിലാണ് മരം മുറി നടന്നത്
കോളനിയിലെ കൃഷ്ണന്‍ എന്ന വ്യക്തി തന്റെ പറമ്പിലെ പ്ലാവ്, മാവ് തുടങ്ങിയ മരങ്ങളാണ് മുറിച്ചു വിറ്റത്.വനാവകാശ നിയമപ്രകാരം ലഭിച്ച ഭൂമിയില്‍ നിന്നും നട്ടുനനച്ചുണ്ടാക്കിയ മരങ്ങള്‍ പോലും മുറിക്കാന്‍ പാടില്ലെന്നാണ് നിയമം. അത്തരമൊരു സാഹചര്യത്തിലാണ് പത്തോളം വരുന്ന മരങ്ങള്‍ കൃഷ്ണന്‍ തന്റെ പറമ്പില്‍ നിന്നും മുറിച്ചു മാറ്റിയത്.മരം മുറിച്ച സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു.വീട്ടുകാരന്‍ കൃഷ്ണന്‍, മരം മുറിച്ച അനില്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കൃഷ്ണനാകട്ടെ താമസിക്കുന്ന ഭൂമിക്ക് ഇതുവരെ രേഖയും ലഭിച്ചിട്ടില്ല.