സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണെതിരെ ആരോപണം

0

നഗരസഭ ചെയര്‍ പേഴ്‌സന്റെ പാവകളിയെന്ന് മാനന്തവാടി കുടുംബശ്രീ സി.ഡി.എസ് ആരോപിച്ചു. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ ആരോപണം മാത്രമെന്നും സി.ഡി.എസ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.നഗരസഭയിലെ ടൂറിസം കേന്ദ്രങ്ങളിലും വിവിധ സ്ഥാപനങ്ങളിലും താല്‍ക്കാലികമായി നിയമനങ്ങള്‍ നിയമാനുസൃതമായി തന്നെയാണ് നടത്തിയിട്ടുള്ളത്. വാര്‍ത്താ സമ്മേളനത്തില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വല്‍സ മാര്‍ട്ടിന്‍, വി ജി ഗിരിജ, ഗിരിജ പുരുഷോത്തമന്‍ , ശാന്ത രവി, തുടങ്ങിയവര്‍ പങ്കെടുത്തു.

നഗരസഭയിലെ കുറുവ ടൂറിസം കേന്ദ്രത്തില്‍ ശുചീകരണ തൊഴിലാളികളെ നിയമിച്ചതുമായി ബന്ധപ്പെട്ട് മാനന്തവാടി നഗരസഭചെയര്‍പേഴ്‌സണ്‍ സ്വന്തം കഴിവുകേടു മറച്ച് വെക്കാന്‍ സ്റ്റിയറിംങ്ങ് കമ്മറ്റി അംഗങ്ങളെ കൂട്ടി കള്ള പ്രചരണം നടത്തുകയാണ്.്.ഇഉട എക്‌സി. യോഗമാണ് നിയമനങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുത്തത്. ഈ യോഗത്തിലും ഇഉട വിലയിരുത്തല്‍ സമിതി യോഗത്തിലും പങ്കെടുത്ത നഗരസഭ ചെയര്‍പേഴ്‌സണ്‍ യാതൊരാക്ഷേപവും പറഞ്ഞിരുന്നില്ല. യോഗത്തില്‍ തീരുമാനം അംഗീകരിച്ച ചെയര്‍പേഴ്‌സണ്‍ പിന്നീട് തീരുമാനം മാറ്റി പറയുന്ന രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണ്. ചെയര്‍ പേഴ്‌സണും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനു മുള്‍പ്പെടെയുള്ള ആളുകള്‍ ആളുകള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. അധികാരത്തിലെത്തി ആറു മാസത്തിലധികമായി എങ്കിലും കുടുംബശ്രീ എന്തെന്നൊ ആയതിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെന്നൊ പഠിക്കാനും മനസിലാക്കാനും ഇവര്‍ തയ്യാറായിട്ടില്ല. യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ പറയുന്ന അഭിപ്രായങ്ങള്‍ പുറത്തെത്തിയാല്‍ സഹപ്രവര്‍ത്തകര്‍ പറയുന്നതനുസരിച്ച് മാറ്റിപ്പറയും.സ്ത്രീ ശാക്തീകരണത്തിനും ദാരിദ്ര്യലഘൂകരണത്തിനുമായി രൂപീകരിച്ച കുടുംബശ്രീയെയും പ്രവര്‍ത്തകരെയും മാനസികമായി തകര്‍ക്കുന്ന തരത്തിലുള്ള സമീപനം നിലവിലെ നഗരസഭ ഭരണ സമിതി അധികാരത്തിലേറിയ നാള്‍ മുതല്‍ തുടരുകയാണ്. നിയമപരമായി അല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ കൂട്ട് നില്‍ക്കാന്‍ തയ്യാറാവാത്തതിനാലാണ് ഈ നിലയ്ക്ക് ഹാലിളക്കം നടത്തുന്നത്.സ്ത്രീ എന്ന നിലയില്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്നനിലപാടുകള്‍ തുടര്‍ന്നാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കുടുംബശീയെ തകര്‍ക്കാനുള്ള എല്ലാ നീക്കങ്ങളും ചെറുക്കുമെന്നും സി.ഡി.എസ്. ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!