ദേശീയ പാതയില്‍ മിനിറ്റുകളുടെ വിത്യാസത്തില്‍ 2 വാഹനാപകടങ്ങള്‍. വന്‍ ദുരന്തമൊഴിവായത് തലനാരിഴക്ക്

0

രാത്രി 8 മണിയോടെ മീനങ്ങാടി കുട്ടിരായിന്‍ പാലത്തിന് സമീപം 200 മീറ്ററിനുള്ളിലായാണ് മിനിറ്റുകളുടെ ഇടവേളയില്‍ 2 വാഹനാപകടങ്ങളുണ്ടായത്. കല്‍പറ്റ ഭാഗത്ത് നിന്നും സുല്‍ത്താന്‍ ബത്തേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ പൂമാല പരദേവതാ ക്ഷേത്രത്തിന് സമീപത്ത് വച്ച് മിനി ഗുഡ്‌സ് വാഹനത്തിലിടിച്ചായിരുന്നു ഒരപകടം. അപകടത്തില്‍ കാറിന് സാരമായ കേട് പാടുകള്‍ സംഭവിച്ചതൊഴിച്ചാല്‍ യാത്രികര്‍ സുരക്ഷിതരാണ്. ഈ അപകടം നടന്നതിന്റെ 200 മീറ്റര്‍ മാറിയാണ് സുല്‍ത്താന്‍ ബത്തേരി ഭാഗത്ത് നിന്നും വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍ ഭാഗത്തെ മരത്തിലിടിച്ച് റോഡിലൂടെ ഒന്നിലധികം തവണ തല കീഴെ മറിഞ്ഞ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓംനി വാനില്‍ ഇടിച്ച് നിന്നത് . അപകടം നടന്ന സ്ഥലത്തെ റോഡിനിരുവശവും പത്തടിയിലധികമാണ് താഴ്ച.സമീപത്തായി നിരവധി വീടുകളുമുള്ള ഈ ഭാഗത്തേക്ക് വാഹനം മറിഞ്ഞിരുന്നെങ്കില്‍ വലിയൊരു ദുരന്തത്തിനിടയാകുമായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സുരക്ഷാ സംവിധാനങ്ങളുള്ള കാറുകളായതിനാല്‍ മാത്രമാണ് വാഹനത്തിലെ യാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. അപകടങ്ങള്‍ തുടര്‍കഥയായ ഇവിടങ്ങളില്‍ ദേശീയപാതയുടെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായെങ്കിലും റോഡിലെ സൈഡ് ലൈനുകളും വളവോട് കൂടിയ ഭാഗത്ത് സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകളും ഇതുവരെ സ്ഥാപിക്കാത്തത് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നതായി പ്രദേശവാസികള്‍ പറയുന്നു..

Leave A Reply

Your email address will not be published.

error: Content is protected !!