ബി.ജെ.പി ധര്‍ണ്ണ നടത്തുന്നു
ദുരിതാശ്വാസം വിതരണം ചെയ്യുന്നതില്‍ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി മാനന്തവാടി താലൂക്ക് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തി. സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.സി ശിവദാസന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് കണ്ണന്‍ കണിയാരം അധ്യക്ഷത വഹിച്ചു. വില്‍ഫ്രഡ് ജോസ്, ജി കെ മാധവന്‍, അഖില്‍ പ്രേം, രജിതാ അശോകന്‍, ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.