അധികൃതരുടെ അവഗണനയിലും നിറം മങ്ങാതെ കുറുമ്പാലക്കോട്ട

0

ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 15 കിലോമീറ്റര്‍ മാത്രമാണ് കുറുമ്പാലക്കോട്ടയിലേക്കുള്ളത്. കമ്പളക്കാട് നിന്നും 6 കിലോ മീറ്ററും. ട്രക്കിംഗ് ഇഷ്ട്ടപെടുന്നവര്‍ക്ക് ഏറെ ഇഷ്ട്ടപെടുന്നതാണ് കുറുമ്പാലക്കോട്ട യാത്ര. ചെങ്കുത്തായ മലകയറ്റവും, പുല്‍മേടുകളും നിറഞ്ഞ കുറുമ്പാലക്കോട്ടയിലേക്കുള്ള യാത്ര ഒരു പ്രത്യേക അനുഭൂതി തന്നെയാണ്. മലമുകളിലെത്തുമ്പോള്‍ മഞ്ഞ് ഒരു പുതപ്പ് വിരിച്ചതുപോലുള്ള കാഴ്ച്ചയാണ് യാത്രികര്‍ക്ക സമ്മാനിക്കുക. കൂടാതെ സൂര്യോദയവും സൂര്യാസ്തമനവും ഇവിടെനിന്നു കാണാവുന്നതാണ് കുറുമ്പാലകോട്ടയുടെ മറ്റോരു പ്രേത്യേകത. കേരളത്തിനകത്തു നിന്നും പുറത്തുന്നിന്നും നിരവധി നൂറകണക്കിന് സഞ്ചാരികളാണ് ദിനംപ്രതി ഇവിടേക്ക് ഒഴുകിയെത്തുന്നത്. പക്ഷെ ഇവര്‍ക്കൊക്കെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും അധികൃതരാരും ഒരുക്കിയിട്ടിലെന്നത് സഞ്ചാരികള്‍ക്ക് ഏറെ ബുധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. പ്രദേശവാസികളിലോരാളായ തങ്കച്ചന്‍ എന്ന വ്യക്തിയുടെ കുറുമ്പാലക്കോട്ട വില്ലേജ് ഹോം സ്റ്റെ എന്ന സ്ഥാപനം മാത്രമാണ് യാത്രക്കാര്‍ക്ക് ഇപ്പോള്‍ ഒരു ആശ്വാസമായുള്ളത്. തലേ ദിവസം രാത്രി മലമുകളിയെത്തിയാല്‍ താമസിക്കുന്നതിനായുള്ള ടെന്റ് പ്രദേശവാസികളില്‍ നിന്നും ഇപ്പോള്‍ വാടകയ്ക്കു ലഭിക്കുന്നുണ്ട്. അധികൃതരുടെ വേണ്ടത്ര പരിഗണന ലഭിച്ചാല്‍ കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രമായി വളരാന്‍ കുറുമ്പാലക്കോട്ടക്ക് കുറഞ്ഞ നാള്‍മതി എന്നുള്ളത് സത്യമാണ്. ഒരു പ്രാവശ്യം കുറുമ്പാലക്കോട്ട സന്ദര്‍ശിച്ചവര്‍ വീണ്ടും വീണ്ടും ഈ മനോഹര കാഴ്ച്ച കാണാന്‍ വരുന്നു എന്നതും കുറുമ്പാലക്കോട്ടയുടെ മാത്രം പ്രത്യേകതയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!