ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി ഉദ്ഘാടനം ചെയ്തു

0

കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിൽ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി ഉദ്ഘാടനം ഒ. ആർ. കേളു എം. എൽ. എ നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായി.പദ്ധതിയുടെ ഭാഗമായി ബ്ലോക്കിന് കീഴിലുള്ള എല്ലാ പഞ്ചായത്തിലും 57000ത്തോളം പച്ചക്കറി തൈകളും പച്ചക്കറി  വിത്തും വിതരണം നടത്തും.  ഇതുമൂലം ചെറുകിട കർഷർക്ക്  ആനുകൂല്യം ലഭ്യമാകുമെന്ന് എം. എൽ. എ പറഞ്ഞു. ചടങ്ങിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ. കെ. രാമുണ്ണി,കൃഷി ഓഫീസർ എ. ടി വിനോയ് തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!