ആശുപത്രിയിലേക്ക് പുറപ്പെട്ട ഗര്‍ഭിണിയായ യുവതിയെ മണിക്കൂറുകളോളം വെള്ളമുണ്ട പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവെച്ചന്ന പരാതിയില്‍ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.പടിഞ്ഞാറെത്തറ സ്വദേശിനി സി.കെ. നാജിയ നസ്റിന്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് വയനാട് ജില്ലാ പോലീസ് മേധാവിക്കും മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും അന്വേഷണത്തിന് ഉത്തരവ് നല്‍കിയത്. ഇരുവരും 7 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കോഴിക്കോട് അത്തോളിയിലെ ഭർത്താവിൻറെ വീട്ടിൽ നിന്നും യുവതിയും ഭർത്താവും ഇക്കഴിഞ്ഞ 8 ന് രാവിലെ കൽപ്പറ്റയിലെ ഗൈനക്കോളജിസ്റ്റിനെ കാണാൻ കാറിൽ യാത്ര ചെയ്യുന്നതിനിടെ വെള്ളമുണ്ടയിൽ വച്ചാണ് എ എസ്. ഐ തടഞ്ഞുവെച്ചു മോശമായി പെരുമാറിയതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് സ്റ്റേഷനിലേക്ക് കൊണ്ടു പോയി ഒന്നര മണിക്കൂർ നിർത്തി. യുവതിയുടെ ആരോഗ്യസ്ഥിതി പോലും പോലീസ് ഉദ്യോഗസ്ഥർ പരിഗണിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. എഫ് ഐ ആർ പച്ചക്കള്ളമാണെന്ന് പരാതിയിൽ പറയുന്നു. അടുത്ത കൽപ്പറ്റ സിറ്റിംഗിൽ കേസ് കമ്മീഷൻ പരിഗണിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.