സംരക്ഷിത മരങ്ങളുടെ കൃത്യമായ കണക്ക് രേഖപ്പെടുത്തണം

0

ജില്ലയിലെ റവന്യൂ പട്ടയഭൂമിയിലെ സംരക്ഷിത മരങ്ങളുടെ കൃത്യമായ കണക്കെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു.വൈത്തിരി, മാനന്തവാടി, ബത്തേരി താലൂക്കുകളിലായി റവന്യൂ പട്ടയഭൂമിയിലുള്ളത് 23,000ത്തോളം വീട്ടിമരങ്ങളാണ്. വയനാട് റവന്യൂ പട്ടയഭൂമി കര്‍ഷക സംരക്ഷണ സമിതി നേരത്തേ നടത്തിയ കണക്കെടുപ്പാണിത്.

ഈ വൃക്ഷങ്ങളില്‍ 2,653 എണ്ണം വീണുകിടക്കുന്നതാണ്. ഉണങ്ങിയതോ കേടുപിടിച്ചതോ ആണ് 8,252 എണ്ണം. 7,200 ഓളം വീട്ടികള്‍ പൂര്‍ണ വളര്‍ച്ചയെത്തിയതാണ്. ഉണങ്ങിയതും വീണതുമായ മരങ്ങള്‍ക്കു മാത്രം ഏകദേശം 500 കോടി രൂപ വിലമതിക്കും. റവന്യൂ പട്ടയഭൂമിയിലെ മരങ്ങളില്‍ വൃക്ഷവില അടച്ചതും പട്ടയം അനുവദിച്ചകാലത്തു ഭൂമിയില്‍ ഉണ്ടായിരുന്നതാണ് ഇപ്പോള്‍ കാണുന്ന കൂറ്റന്‍ വീട്ടി, തേക്കുമരങ്ങള്‍. റിസര്‍വ് മരങ്ങള്‍ക്കു വൃക്ഷവില അടയ്ക്കാനും കഴിയുമായിരുന്നില്ല.2020 ഒക്ടോബറിലെ ഉത്തരവ് തെറ്റായി വ്യാഖാനിച്ചാണ് വയനാട് ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ വീട്ടിമുറി നടന്നത്. 2020 ഒക്ടോബറിലെ ഉത്തരവ് 2021 ഫെബ്രുവരി രണ്ടിനു സര്‍ക്കാര്‍ റദ്ദുചെയ്തിരുന്നു. അന്താരാഷ്ട്രതലത്തില്‍ വന്‍ ഡിമാന്റുള്ളതും പശ്ചിമഘട്ടത്തില്‍ മാത്രം വളരുന്നതും ഐ.യു.സി.എന്‍ ഡാറ്റാ ബുക്കില്‍ വംശനാശ ഭീഷണിയുള്ള വൃക്ഷമായി രേഖപ്പെടുത്തിയതുമാണ് വയനാടന്‍ വീട്ടിമരങ്ങള്‍.

Leave A Reply

Your email address will not be published.

error: Content is protected !!