മുട്ടില്‍ മരം മുറി അന്വേഷണ സംഘത്തില്‍ മാറ്റം. ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ പി ധനേഷ്‌കുമാറിനെ മാറ്റി. മുട്ടില്‍ മരം മുറിയില്‍ ഉദ്യോഗസ്ഥ വീഴ്ച കണ്ടത്തിയത് ധനേഷ് ആയിരുന്നു. പുനലൂര്‍ ഡിഎഫ്ഒ ബൈജു കൃഷ്ണനാണ് പകരം ചുമതല.
അന്വേഷണ സംഘത്തിലുള്ള അഞ്ച് ഡിഎഫ്ഒമാരില്‍ ഒരാള്‍ ധനേഷായിയിരുന്നു. എറണാകുളം, തൃശൂര്‍ ജില്ലകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ധനേഷ്. കോഴിക്കോട് ഫ്ലൈയിംഗ് സ്‌ക്വാഡിലേക്ക് തിരികെ പോകാന്‍ ധനേഷിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ തൃശൂരില്‍ നിന്ന് മുറിച്ച മരങ്ങള്‍ നിലമ്പൂരില്‍ പിടിച്ചതും ധനേഷായിരുന്നു. അതേസമയം, ധനേഷ് കുമാറിനെ മാറ്റിയത് താന്‍ അറിഞ്ഞില്ലെന്നും അന്വേഷിക്കുമെന്നും വനം മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയെന്ന കാര്യം അന്വേഷിക്കാന്‍ വനം വകുപ്പിന് അധികാരമില്ല. അധികാരമുണ്ടെങ്കില്‍ അന്വേഷിക്കും. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം ചോദിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.