പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തമാവാനൊരുങ്ങി മൂപ്പൈനാട് പഞ്ചായത്ത്. ജനകീയാസൂത്രണം 2018-19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ആദ്യഘട്ടമായി 60,000 പച്ചക്കറിത്തൈകള്‍ വിതരണം നടത്തി. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് കുടുബശ്രീ അയല്‍ക്കൂട്ടങ്ങള്‍ മുഖേന സി.ഡി.എസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പദ്ധതിയുടെ മൂന്നുഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെ പഞ്ചായത്തിലെ മുഴുവന്‍ ആളുകള്‍ക്കും പച്ചക്കറി വിഷരഹിതമായും ന്യായ വിലയിലും ലഭ്യമാക്കുന്നതിനാണ് പഞ്ചായത്തും സി.ഡി.എസും ലക്ഷ്യമിടുന്നത്. ഉദ്പാദന മേഖലയില്‍ ആകെ വകയിരുത്തിയ തുകയുടെ 30 ശതമാനത്തിലധികം തുകയാണ് മൂപ്പൈനാട് പഞ്ചായത്തില്‍ പച്ചക്കറി കൃഷിക്കായി മാറ്റിവച്ചിട്ടുള്ളത്. ആദ്യഘട്ട പച്ചക്കറിത്തൈ വിതരണോദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍ യമുന നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കാപ്പന്‍ ഹംസ അധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയര്‍പേഴ്‌സണ്‍ പ്രബിത, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ഷഹര്‍ബാന്‍ സൈതലവി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ യഹ്യാഖാന്‍ തലക്കല്‍, പഞ്ചായത്ത് അംഗം വിജയകുമാരി, പി.സി ഹരിദാസന്‍, ഷൈബാന്‍ സലാം, കെ വിജയന്‍, ടി ദാമോദരന്‍, സിഡിഎസ് ചെയര്‍പേഴ്‌സന്‍ സഫിയ സമദ്, കൃഷി ഓഫീസര്‍ മറിയുമ്മ, കൃഷി അസിസ്റ്റന്റ് പി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.