പുള്ളിമാനിനെ വന്യമൃഗം ആക്രമിച്ച് കൊന്നു
തോല്‍പ്പട്ടി വന്യ ജീവി സങ്കേതത്തില്‍ ഉള്‍പ്പെട്ട വനത്തോട് ചേര്‍ന്നുള്ള റോഡരുകിലാണ് മാനിന്റെ ജഡം കണ്ടെത്തിയത്.മാനിന്റെ പകുതി ഭാഗം ഏതോ വന്യമൃഗം ഭക്ഷിച്ചിട്ടുണ്ട്.കടുവയോ, ചെന്നായ കൂട്ടമോ, പുലിയോ ആയിരിക്കാം പുള്ളിമാനെ കൊന്നത് എന്ന നിഗമനത്തിലാണ് വനം വകുപ്പ്. തോല്‍പ്പെട്ടി വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് റെയിഞ്ചര്‍ അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ മാനിന്റെ ജഡം നീക്കം ചെയ്തു.