മഴക്കാല പൂര്‍വ്വ ശുചീകരണ പരിപാടി

0

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും നടത്തുന്ന ശുചീകരണ പ്രവര്‍ത്തനതോടനുബന്ധിച്ച് വൈത്തിരി താലൂക്കിലെ ശുചീകരണ പരിപാടികള്‍ മുട്ടില്‍ പഞ്ചയത്തിലെ വിവിധ സ്ഥലങ്ങളില്‍ നടന്നു. ചേനംകൊല്ലി കെ. ബി. സി.ടി വായനശാല ആന്‍ഡ് ക്ലബ്ബ് പരിസര ശുചീകരണവും, പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനവും നടത്തി.

കേരള വളണ്ടിയര്‍ യൂത്ത് ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങളുടെ നേതൃത്വത്തില്‍ കല്ലുപാടിയില്‍ ബസ്റ്റോപ്പും, പരിസരവും ശുചീകരിച്ചു. പടിഞ്ഞാറത്തറയില്‍ പള്‍സ് എമര്‍ജന്‍സി ടീമിന്റെ നേതൃത്വത്തില്‍ ടൗണില്‍ ശുചീകരണ പരിപാടി നടത്തി.വിവിധ ക്ലബ്ബ്കള്‍ പ്രാദേശികമായി ശുചീകരണ പരിപാടികള്‍ നടത്തി. ജില്ലയിലെ മൂന്ന് താലൂക്കിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് പരിപാടികള്‍ നടന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് യൂത്ത് കോ -ഓര്‍ഡിനേറ്റര്‍മാര്‍, ക്ലബ്ബ് ഭാരവാഹികള്‍, കേരള വളണ്ടിയര്‍ യൂത്ത് ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!