വീണ്ടും ഒരു ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകൾ

0

രാജ്യത്ത് വീണ്ടും ഒരു ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പോസിറ്റീവ് കേസുകളും 794 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 10,46,631 ആയി. രോഗമുക്തി നിരക്ക് 91 ശതമാനമായി താഴ്ന്നു.

മഹാരാഷ്ട്രയിൽ ഇന്നുമുതൽ വാരാന്ത്യ ലോക്ക്ഡൗൺ ഏർപ്പെടുത്തും. ഇന്ന് രാത്രി 8 മണി മുതൽ തിങ്കളാഴ്ച രാവിലെ 7 മണി വരെയാണ് ലോക്ക്ഡൗൺ. തമിഴ്‌നാടും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള എല്ലാവരും അടുത്ത രണ്ടാഴ്ചക്കകം വാക്‌സിൻ സ്വീകരിക്കണമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. സംസ്ഥാനത്ത് 17 ലക്ഷ്യം വാക്‌സിൻ ഡോസുകൾ നിലവിലുണ്ടെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു. ഏപ്രിൽ 10 മുതൽ പൊതുപരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തി. വിവാഹ ചടങ്ങുകളിൽ 100 പേർക്ക് മാത്രമേ അനുമതി നൽകൂ. ശവസംസ്‌കാര ചടങ്ങുകൾക്ക് 50 പേർക്ക് പങ്കെടുക്കാം.

ഉത്തർപ്രദേശ് സർക്കാരും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നോയിഡയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മണി മുതൽ രാവിലെ 7 മണി വരെ ആണ് കർഫ്യൂ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. ഏപ്രിൽ 17 വരെയാണ് നിയന്ത്രണം

Leave A Reply

Your email address will not be published.

error: Content is protected !!