എല്‍.ജെ.ഡിയിലേക്ക് പോകുമ്പോള്‍ യാതൊരു ഓഫറുമില്ലെന്നും ശ്രേയാംസ് കുമാറിനൊപ്പം ചേരുമ്പോള്‍ രണ്ട് ആശയങ്ങള്‍ ഒരുമിക്കുകയാണെന്നും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ശേഷം കല്‍പ്പറ്റ പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പി.കെ.അനില്‍കുമാര്‍ പറഞ്ഞു.തൊഴിലാളി നേതാവ് എന്ന നിലയില്‍ പാര്‍ട്ടി മാറുമ്പോള്‍ തൊഴിലാളികളും ഒപ്പമുള്ള കുറേപ്പേരും കൂടെ വരുന്നുണ്ടെന്നും അവര്‍ക്ക് രണ്ടാം തിയ്യതിക്ക് ശേഷം സ്വീകരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.തൊഴിലാളികളുടെ മനസ്സറിയുന്ന ആള്‍ കല്‍പ്പറ്റയില്‍ സ്ഥാനാര്‍ത്ഥികുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. അവഗണനയെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടതെന്നും അനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.