കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ ഉപയോഗിക്കുന്ന വൈദ്യുതി പോസ്റ്റ് വാടക പുനര്‍നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഏപ്രില്‍ 1 മുതലാണ് പോസ്റ്റ് വാടക കുറച്ച ഉത്തരവ് പ്രാ ബല്യത്തിലാവുക.തീരുമാനത്തെ കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു.വൈദ്യുതി പോസ്റ്റ് വാടക കുറയ്ക്കണം എന്നത് കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലമായി ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരുടെ ആവശ്യമായിരുന്നു.വാടക കുറച്ച് ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പ് സംഘടനയ്ക്ക് ലഭിച്ചു.ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരെ സഹായിക്കുന്നതിന് സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സ്വാഗതം ചെയ്യുകയും ആവശ്യം അംഗീകരിക്കുന്നതിന് മുന്‍കയ്യെടുത്ത സംസ്ഥാന മുഖ്യമന്ത്രി,വൈദ്യുത വകുപ്പ് മന്ത്രി,പ്രതിപക്ഷ നേതാവ്, ബോര്‍ഡ് ചെയര്‍മാന്‍,പവര്‍ സെക്രട്ടറി,കെഎസ്ഇബി ഡയറക്ടര്‍മാര്‍ ,പ്രമുഖ ഉദ്യോഗസ്ഥര്‍, മറ്റു രാഷ്ട്രീയ കക്ഷി നേതാക്കള്‍,ജനപ്രതിനിധികള്‍ എന്നിവരോടും സംഘടനയുടെ നന്ദി രേഖപ്പെടുത്തുന്നതായി സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജന്‍ പറഞ്ഞു
Sign in
Sign in
Recover your password.
A password will be e-mailed to you.