കല്‍പ്പറ്റയില്‍ 2400 കോടിയില്‍പരം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ

0

കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍2400 കോടിയില്‍പരം രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്നും,ഇത് സര്‍വകാല റെക്കോഡാണെന്നും സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കര്‍ഷകരുടെയും തോട്ടം തൊഴിലാളികളുടെയും ആദിവാസികളുടെയും നാടാണ് വയനാട്. ഈ ജനവിഭാഗങ്ങള്‍ക്ക് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിയത്. കാപ്പിക്ക് താങ്ങുവില നിശ്ചയിച്ച് 90 രൂപയ്ക്ക് ഘട്ടംഘട്ടമായി കര്‍ഷകരില്‍ നിന്നും കാപ്പി വിലക്കെടുക്കും.

കോഫീ പ്ലാന്റ് നിര്‍മ്മിക്കുന്നത് വരെ കാപ്പി സംഭരിക്കാന്‍ ബഹ്മഗിരിയെ ചുമതലപ്പെടുത്തി.ആദിവാസി മേഖലയില്‍ പ്രത്യേക കരുതല്‍ തന്നെയാണ് ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.241 മെന്റര്‍ ടീച്ചര്‍മാരെയും,സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വഴി പോലീസ്,എക്‌സസ് സേനകളില്‍ 295 പേരെയും നിയമിച്ചു.കൂടാതെ ഗോത്ര ജീവിക പദ്ധതി പ്രകാരം ആദിവാസി വിഭാഗങ്ങള്‍ക്കുള്ള തൊഴില്‍ പരിശീലനം പരിപാടി ആരംഭിച്ചു. 500 ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി. ഈ ഭൂമിയില്‍ ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം 175 വീടുകളുടെ നിര്‍മാണം ആരംഭിച്ചു. തോട്ടം തൊഴിലാളികളുടെ കൂലി 404.74 രൂപയായി വര്‍ധിപ്പിച്ചു. കാപ്പി തോട്ടങ്ങളില്‍ ഇത് 409.74 രൂപയാണ്. അധ്വാനഭാരം വര്‍ധിപ്പിക്കാതെയാണ് കൂലിവര്‍ദ്ധനവ് നടപ്പിലാക്കിയത് എന്നത് ശ്രദ്ധേയമാണ്.തോട്ടം തൊഴിലാളികളുടെ ഭവന നിര്‍മ്മാണ പദ്ധതിക്കും തുടക്കം കുറിച്ചു. കല്‍പറ്റ മണ്ഡലത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4695 പേര്‍ക്ക് വീടുകള്‍ നല്കി നല്‍കി. കല്പറ്റ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് റോഡുകളുടെ വികസനത്തിനായി 1500 കോടി രൂപ അനുവദിക്കുന്നത്.

 

ഇതില്‍ 1222 കോടി രൂപയും കിഫ്ബിയില്‍ നിന്നാണ്. കല്‍പ്പറ്റ വാരാമ്പറ്റ, പച്ചിലക്കാട്മീനങ്ങാടി,മേപ്പാടി ചൂരല്‍മല, പച്ചിലക്കാട് അരുണപ്പുഴ മലയോര ഹൈവേ എന്നിവയാണ് പ്രധാന റോഡുകള്‍. 1000 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന മേപ്പാടി തുരങ്ക പാത നിലവില്‍ വരുന്നതോടെ ബദല്‍ പാത എന്ന ആവശ്യം യാഥാര്‍ത്ഥ്യമാകുകയാണ്. കല്‍പ്പറ്റ ടൌണ്‍ നവീകരണത്തിന് 22.64 കോടി രൂപ അനുവദിച്ചു .ഇതില്‍ നഗരസഭയുടെ 2 കോടി രൂപ കഴിച്ച് ബാക്കി തുക മുഴുവന്‍ സര്‍ക്കാര്‍ അനുവദിച്ചതാണ്. വിദ്യാഭ്യാസ മേഖലയില്‍ കിഫ്ബിയില്‍ നിന്നുള്ള 24 കോടിയടക്കം 47 കോടിയില്‍പ്പരം രൂപയാണ് വിനിയോഗിച്ചത്. 5 കോടി രൂപ ചെലവഴിച്ച് കല്‍പ്പറ്റ GVHSSഅന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തി. മേപ്പാടി പോളിടെക്‌നിക്കിന് പുതിയ കെട്ടിടം നിര്‍മ്മിച്ചു. കാര്‍ബണ്‍ ന്യൂട്രല്‍ കോഫീ പാര്‍ക്കിന് 150 കോടി രൂപയാണ് അനുവദിച്ചത്.

 

രണ്ട് വര്‍ഷങ്ങളില്‍ ഉണ്ടായ പ്രളയത്തില്‍ കെടുതി അനുഭവിച്ച 15893 ആളുകള്‍ക്കായി നാശനഷ്ടങ്ങള്‍ക്കനുസരിച്ചു 46.99 കോടി രൂപ അനുവദിച്ചു. ഇതില്‍ 3270 പേര്‍ വീടോ വീടും സ്ഥലവുമോ നഷ്ടപ്പെട്ടവരാണ്. കല്‍പ്പറ്റ ഗവ.കോളേജില്‍ സിവില്‍ സര്‍വ്വീസ് കോച്ചിംഗ് സെന്റര്‍ ആരംഭിച്ചു. കല്‍പ്പറ്റ ഗവ.കോളേജിലും മുട്ടില്‍ WMO കോളേജിലും പുതിയ കോഴുകള്‍ ആരംഭിച്ചു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും എണ്ണം 250 കിടക്കകള്‍ക്കനുസൃതമായി വര്‍ധിപ്പിച്ചു. വയനാടിന്റെ കായിക സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി ജില്ല. സ്‌റ്റേഡിയത്തിന്റെയും ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെയും നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. 15.45 കോടി രൂപ കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് മാത്രം അനുവദിച്ചു. ഇതില്‍ 1.45 കോടി രൂപ എം എല്‍ എ ഫണ്ടില്‍ നിന്നാണ്. മനുഷ്യ വന്യമൃഗശല്യം ലഘൂകരിക്കുന്നതിന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ 8 കി.മീ. ദൂരം ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിംഗ് നടത്താന്‍ 4.225 കോടി രൂപയുടെ പ്രവൃത്തി ടെണ്ടര്‍ ചെയ്തുവെന്നും സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!