കോവിഡ് 19; ജില്ലയിലും സീറോ പ്രിവലന്‍സ് പഠനം തുടങ്ങുന്നു

0

സംസ്ഥാനത്ത്, ആരോഗ്യവകുപ്പ് നടത്തുന്ന കോവിഡ് 19 സീറോ പ്രിവലന്‍സ് പഠനത്തിന്റെ ഭാഗമായി വയനാട് ജില്ലയിലും സീറോ പ്രിവലന്‍സ് പഠനം ആരംഭിക്കുന്നു. പൊതു ജനങ്ങള്‍, മുന്‍നിരപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നീ വിഭാഗങ്ങളില്‍ എത്ര ശതമാനം പേര്‍ക്ക് കോവിഡ് രോഗബാധയുണ്ടായി എന്ന് കണ്ടെത്താനുള്ള ലക്ഷ്യത്തോടെയാണ് പഠനം നടത്തുന്നത്. ശാസ്ത്രീയമായ രീതിയില്‍, ഈ മൂന്നു വിഭാഗത്തില്‍ നിന്നും റാന്‍ഡം സാമ്പിളുകള്‍ എടുത്തായിരിക്കും പഠനം നടത്തുന്നത്. റാന്‍ഡം  ആയി തെരഞ്ഞെടുക്കുന്ന വ്യക്തികളുടെ സമ്മതത്തോടെ രക്തത്തില്‍ കോവിഡ് ആന്റിബോഡിയുടെ സാന്നിധ്യം പരിശോധിക്കും.

വയനാട് ജില്ലയില്‍ റാന്‍ഡം ആയി തെരഞ്ഞെടുക്കുന്ന 5 പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലും ആയിരിക്കും പഠനം നടത്തുന്നത്. ഇതിനു പുറമെ ജില്ലയില്‍ നിന്ന് റാന്‍ഡം ആയി തെരഞ്ഞെടുക്കുന്ന പോലീസ് സ്േറ്റഷനുകള്‍, തദ്ദേശസ്വയംഭരണ ഓഫീസുകള്‍, ആശുപത്രികള്‍, എന്നീ സ്ഥാപനങ്ങളിലെ നിശ്ചിതയെണ്ണം ജീവനക്കാരിലും അവരുടെ  സമ്മതത്തോടെ ആന്റിബോഡി പരിശോധന നടത്തും. തെരഞ്ഞെടുക്കപ്പെട്ട താലൂക്ക് തല ലാബുകള്‍, ബ്ലഡ്ബാങ്കുകള്‍ എന്നിവയില്‍ നിന്നുമുള്ള നിശ്ചിതയെണ്ണം രക്ത സാമ്പിളുകളിലും ആന്റിബോഡിയുടെ സാന്നിധ്യം പരിശോധിക്കും. പൊതുജനങ്ങളില്‍ വാക്സിന്‍ തുടങ്ങും മുന്‍പുള്ള ഈ ഘട്ടത്തില്‍, എത്ര ശതമാനം പേര്‍ക്ക് രോഗം വന്നു പോയി എന്ന് അളക്കുന്ന ഈ പഠനം  ഏറെ പ്രസക്തമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!