അഗ്‌നിരക്ഷാസേനയ്‌ക്കൊപ്പം ഇനി സിവില്‍ ഡിഫന്‍സ് സേനയും

0

ദുരന്തമുഖങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിന് അഗ്‌നിരക്ഷാസേനയുടെ കൂടെ ഇനി സിവില്‍ ഡിഫന്‍സ് സേനയും.കേരള സംസ്ഥാന ഫയര്‍ ആന്റ് റെസ്‌ക്യൂ സേനയുടെ വിദഗ്ദ പരിശീലനം ലഭിച്ച 2400 സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരുടെ പാസിങ്ങ് ഔട്ട് പരേഡില്‍ 14 ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി സല്യൂട്ട് സ്വീകരിച്ച് ആദ്യ ബാച്ച് പുറത്തിറങ്ങി.

ദുരന്തമുഖങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളിലും ഫയര്‍ ആന്റ് റെസ്‌ക്യൂ സേനയുടെ മറ്റ് പ്രവര്‍ത്തന മേഖലകളിലും സഹായകമായി പ്രവത്തിക്കാന്‍ സ്വയം സന്നദ്ധരായ ജനകീയ പ്രതിരോധ സേനയില്‍ ഓണ്‍ലൈനായി അപേക്ഷിച്ച 6800 പേരില്‍ പ്രാദേശിക ജില്ലാ സംസ്ഥാന തല പരിശീലനം ലഭിച്ച 2400 പേരാണ് ആദ്യ ബാച്ച് പാസിങ്ങ് ഔട്ട് പരേഡില്‍ പങ്കെടുത്തത്.സംസ്ഥാനത്തെ 124 ഫയര്‍ സ്‌റ്റേഷന് കീഴിലും ഇനി ഒരേ യൂണിഫോമിലായിരിക്കും സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ പ്രവര്‍ത്തിക്കുക.
വയനാട് ജില്ലയില്‍ കല്‍പ്പറ്റ നിലയത്തില്‍ നടന്ന പാസിങ്ങ് ഔട്ട് പരേഡില്‍ ജില്ലാ ഫയര്‍ ഓഫീസര്‍ അനൂപ് സല്യൂട്ട് സ്വീകരിച്ചു.കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി ,മാനന്തവാടി സ്‌റ്റേഷന്‍ ഓഫീസര്‍മാരും അഗ്‌നിശമന സേനാംഗങ്ങളും സന്നിഹിതരായി.

Leave A Reply

Your email address will not be published.

error: Content is protected !!