കണിയാമ്പറ്റ പഞ്ചായത്തിലെ ആശയറ്റവര്‍ക്ക് താങ്ങായും അശരണര്‍ക്ക് തണലായും പ്രവര്‍ത്തിക്കുന്ന കമ്പളക്കാട് പള്ളിമുക്ക് കനിവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം ഇന്ന് രാവിലെ പള്ളിമുക്ക് കിഴക്കയില്‍ ബില്‍ഡിംഗില്‍ വെച്ച് നടന്നു. കമ്പളക്കാട് സബ് ഇന്‍സ്‌പെക്ട്ടര്‍ കെ.എസ് അജേഷ് മെമ്പര്‍ഷിപ്പ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അതോടൊപ്പം വയനാടിനെ ഞെട്ടിച്ച വെള്ളമുണ്ട ഇരട്ടകൊലപാതകകേസിലെ പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പ്രയത്‌നിച്ച , കനിവ് ചാരിറ്റബിള്‍ സൊസൈറ്റി അംഗം കൂടിയായ കമ്പളക്കാട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ യുമായ റിയാസ് മാളിയേക്കകലിനെ ചടങ്ങില്‍ ആദരിച്ചു. കനിവ് ചാരിറ്റബില്‍ സൊസൈറ്റി പ്രസിഡന്റ് നിസാമുദ്ദീന്‍ മങ്ങാട്ടുപറമ്പന്‍ അദ്ധ്യക്ഷനായിരുന്നു. ഇ.ടി. ഹംസ, എന്‍.കെ. മുഹമ്മദ്, നിയാസ് ഈന്തന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.