ഡിഎഫ്ഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

0

കേരള ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ എഐടിയുസി നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കല്‍പ്പറ്റ ഡിഎഫ്ഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.എഐടിയുസി ജില്ലാ പ്രസിഡന്റ് പികെ മൂര്‍ത്തി ഉദ്ഘാടനം ചെയ്തു.

പത്തു വര്‍ഷമായി ജോലി ചെയ്തുവരുന്ന മുഴുവന്‍ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക, സര്‍ക്കാര്‍ നിശ്ചയിച്ച വേതനം ജോലിചെയ്യുന്ന ദിവസങ്ങള്‍ക്ക് തത്തുല്യമായി അനുവദിക്കുക, വാച്ചര്‍മാര്‍ക്ക് യൂണിഫോം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. ജില്ലാ സെക്രട്ടറി സി എസ് സ്റ്റാന്‍ലിന്‍, വി യൂസഫ്, ഇ കെ റോയി തുടങ്ങിയവര്‍ സംസാരിച്ചു. കെഎസ് ഷിനോജ്, ടോമി കൊടുക്കുത്തി, എന്‍എ രമേശന്‍, സുരേഷ് എന്‍എ, രാധാകൃഷ്ണന്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!