ശാസ്‌ത്രോപദേശക സമിതി യോഗം ചേര്‍ന്നു

0

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള വയനാട് കൃഷി വിജ്ഞാന്‍ കേന്ദ്രത്തിന്റെ പതിനേഴാമത് ശാസ്‌ത്രോപദേശക സമിതി യോഗം വയനാട് കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ നടന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ചന്ദ്രബാബു ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നിര്‍വഹിച്ചു.ഡോക്ടര്‍ ജിജുപി അലക്‌സ് ,ഡോക്ടര്‍ അലന്‍ തോമസ് വിവിധ കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വരും വര്‍ഷങ്ങളില്‍ വയനാട്ടിലെ കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കുന്ന പുതിയ പദ്ധതികള്‍ പരിചയപ്പെടുത്തി. വനിതകള്‍ക്കും ചെറുപ്പക്കാര്‍ക്കും കാര്‍ഷിക മേഖലയിലേക്ക് കടന്ന് വരാനുള്ള പുതിയ സംരംഭക പരിശീലന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നും യോഗം അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!