കര്‍ഷകവിരുദ്ധവും കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതുമായ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഡല്‍ഹി കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി സമരംനടത്തുന്ന പന്തലിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ് കെ ടി അലി, ജില്ലാ സെക്രട്ടറി കെ കെ നാണു എന്നിവര്‍ സംസാരിച്ചു. ജില്ലാ നേതാക്കളായ മുഹമ്മദ് സുനിത്ത്, അയൂബ് കടല്‍മാട്, മുഹമ്മദ് പഞ്ചാര, മാധവന്‍ വള്ളിയൂര്‍ക്കാവ്, സരുണ്‍ മാണി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.