ആദിവാസികളും ദരിദ്ര ജനവിഭാഗങ്ങളും ഭൂരിപക്ഷമുള്ള എട്ടു ലക്ഷത്തോളം ജനം അധിവസിക്കുന്ന വയനാടിന്റെ മൗലിക അവകാശമാണ് ഗവ: മെഡിക്കല്‍ കോളേജ് .ഈ വിഷയത്തിന്റെ ഗൗരവം നിരത്തിയാണ് തുരങ്കപാതക്കുവേണ്ടി ഗവണ്‍മെന്റ് പദ്ധതി തയ്യാറാക്കുന്നത്.
എന്നാല്‍ ഒരു ദശാബ്ദ കാലത്തിലധികമായി ഭരണകൂടവും ജനപ്രതിനിധികളും സമര്‍ത്ഥമായി ജനങ്ങളെ കബളിപ്പിച്ചു കൊണ്ടിരിക്കുന്നതിന്റെ തെളിവാണ് മടക്കിമലയില്‍ നിന്നും മെഡിക്കല്‍ കോളേജ് തട്ടിത്തെറിപ്പിക്കുന്നതെന്നും പശ്ചിമഘട്ട സംരക്ഷണ സമിതി.
തുരങ്കപാതയല്ല മെഡിക്കല്‍ കോളേജാണ് വയനാടി നാവിശ്യം എന്ന സന്ദേശം ഉയര്‍ത്തി മെഡിക്കല്‍ കോളേജിനായി ശബ്ദിക്കുന്ന വയനാട്ടിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജനുവരി 19ന് കലക്ട്രേറ്റിനു മുമ്പില്‍ ധര്‍ണാസമരവും നടത്തും
വാര്‍ത്താ സമ്മേളനത്തില്‍ വര്‍ഗ്ഗീസ് വട്ടേക്കാട്ടില്‍ .വി പ്രകാശ് , എം. കെ ഷിബു പി.സി സുരേഷ് എന്നിവര്‍ പങ്കെടുത്തു.