35 ഹെക്ടര്‍ വയലിലാണ് പുഞ്ചകൃഷി ഇറക്കിയത്. 2018ലെ വരള്‍ച്ചയെ തുടര്‍ന്ന് പാടശേഖരത്ത് നടപ്പാക്കിയ ജലസേചന പദ്ധതി ഉപയോഗപ്പെടുത്തിയാണ് പുഞ്ച കൃഷിയിറക്കിയത്.കൃഷിയിറക്കല്‍ നഗരസഭ ചെയര്‍മാന്‍ റ്റി കെ രമേശന്‍ ഉദ്ഘാടനം ചെയ്തു.
പാടശേഖരം സന്ദര്‍ശിച്ച കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍ ഇവിടെ ജലസേചന സൗകര്യം ഒരുക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. ഇത് ഒരു വര്‍ഷം മുമ്പ് പ്രാവര്‍ത്തികമായതോടെയാണ് പാടശേഖരത്ത് ചരിത്രത്തിലാദ്യമായി നെല്‍കൃഷി ഇറക്കാന്‍ കര്‍ഷകര്‍ക്കായത്. ചടങ്ങില്‍ കൗണ്‍സിലര്‍ ഹേമ, കൃഷി ഡയറക്ടര്‍ സുനില്‍, കൃഷി ഓഫീസര്‍ സുമിന, തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു.