കല്ലൂര്‍ പാലത്തിന് സമീപം മാലിന്യം നിക്ഷേപം ദുരിതമാകുന്നു

0

ദേശീയപാതയില്‍ കല്ലൂര്‍ പാലത്തിന് സമീപം മാലിന്യം നിക്ഷേപിക്കുന്നത് യാത്രക്കാര്‍ക്കും പരിസര വാസി കള്‍ക്കും ദുരിതമാകുന്നു. കഴിഞ്ഞദിവസം സെപ്റ്റിക് ടാങ്കില്‍ നിന്നുള്ള മാലിന്യം വരെ ഇവിടെ സാമൂഹ്യ വിരുദ്ധര്‍ നിക്ഷേപിച്ചു. മാലിന്യ നിക്ഷേപത്തിനെതിരെ നൂല്‍പ്പുഴയിലെ പുതിയ ഭരണസമിതി നടപടിയെടുക്ക ണമെന്നാണ് നാട്ടുകാരുടെ അഭ്യര്‍ഥന.

ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരും പ്രദേശ വാസികളും സഞ്ചരിക്കുന്ന ദേശീയപാതയോരത്ത് നടത്തുന്ന മാലിന്യനിക്ഷേപം ഏറെ ദുരിതമാണ് ഉണ്ടാക്കുന്നത്. വര്‍ഷങ്ങളായി തുടരുന്ന ഈ പ്രവണതയ്ക്ക് അറുതി വരുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞദിവസും ഇവിടെ സെപ്റ്റിക് മാലിന്യമടക്കം തള്ളി. ഇതില്‍ നിന്നുള്ള ദുര്‍ഗന്ധം കാരണം ഇതുവഴി യാത്രചെയ്യാന്‍പോലും സാധിക്കാത്ത അവസ്ഥയാണ്. മാര്‍ക്കറ്റുകളില്‍ നിന്നടക്കം അറവുമാലിന്യങ്ങളും ഇവിടെ നിക്ഷേപിക്കുന്നുണ്ട്. ഇത് ഭക്ഷിക്കുന്നതിനായി തെരുവുനായ്ക്കളടക്കം എത്തുന്നത് കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹന യാത്രക്കാര്‍ക്കും ഭീഷണിയാവുന്നുണ്ട്. കൂടാതെ പുഴയോരത്ത് തള്ളുന്ന മാലിന്യം മഴയില്‍ പുഴയിലേക്ക് ഒലിച്ചിറങ്ങുന്നത് പകര്‍ച്ചവ്യാധികള്‍ പിടിപെടാനും കാരണമാകും.

Leave A Reply

Your email address will not be published.

error: Content is protected !!